വരവാകുന്ന ഈദ് ഉൽ ഫിതർ ആഘോഷങ്ങൾക്ക് പൊലിമയേകാൻ സംസ്കൃതി ഖത്തർ ഒരുക്കുന്നു “ഈദ് മുബാറക് ”ലൈവ് മ്യൂസിക് ഡാൻസ് സ്റ്റേജ് ഷോ, പെരുനാൾ രണ്ടാം ദിവസം മാർച്ച് 31 വൈകിട്ട് 6മുതൽ
ഐ. സി. ......
പുരുഷന് വിജയിക്കാനുള്ള ഒരു സാധ്യത പോലും നൽകാത്തവരാണ് സ്ത്രീകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുദ്ധിശക്തിയിൽ പുരുഷനെക്കാൾ ഒരുപാട് മുന്നിലാണ് സ്ത്രീയെന്നും ട്രംപ് വ്യക്തമാക്കി. ......
ആരാധനാലയങ്ങൾക്ക് സമീപം ഇറച്ചിവിൽപ്പന നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ. ആരാധനാലയങ്ങളുടെ 500 മീറ്റർ ചുറ്റളവിനുള്ളിൽ മാംസവിൽപ്പന നിരോധിച്ചാണ് സംസ്ഥന സർക്കാർ ഉത്തരവിറക്കിയത്. ......
തന്റെ ഭാര്യക്ക് മുന്നോ നാലോ കാമുകന്മാരുണ്ടെന്നും ഇവരെല്ലാം ചേർന്ന് തന്നെ കൊലപ്പെടുത്തുമെന്നും ആരോപിച്ച് യുവാവിന്റെ പ്രതിഷേധം. തന്റെ ഭാര്യയെ ശിക്ഷിക്കണം എന്ന് എഴുതിയ പ്ലക്കാർഡുമായാണ് യുവാവിന്റെ പ്രതിഷേധം അരങ്ങേറിയത്. ......
പുത്തൻകുരിശ് : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി അഭിഷിക്തനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ സ്ഥാനാരോഹണ ശുശ്രൂഷയും (സുന്ത്രോണീസോ) ശുശ്രൂഷയും അനുമോദന സമ്മേളനവും മാർച്ച് 30 ഞായർ വൈകിട്ട് 3.30 ന് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നടക്കും.
ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 1.30 ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന നവാഭിഷിക്ത ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും, വര്‍ക്കിംഗ് - മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. ......
തിരുവനന്തപുരം: താളമേളങ്ങളുടെയും വായ്പ്പാട്ടുകളുടെയും അകമ്പടിയില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാരും കേരളത്തിലെ ആദ്യ ഗേള്‍സ് മ്യൂസിക് ബാന്‍ഡും ചേര്‍ന്നൊരുക്കിയ സംഗീത പരിപാടി സാമൂഹ്യഉള്‍ച്ചേര്‍ക്കലിന്റെ മാതൃകാപരമായ അരങ്ങേറ്റമായി. വാത്സല്യവും സൗഹൃദവും സ്നേഹവും കരുതലുമൊക്കെയാണ് യഥാര്‍ത്ഥ ലഹരിയെന്ന് പൊതു സമൂഹത്തെ ബോധിപ്പിക്കുന്ന തരത്തിലായിരുന്നു യൂഫോണിക് സംഗീത പരിപാടി. കോഴിക്കോട് സ്വദേശികളായ 6 വിദ്യാര്‍ത്ഥിനികള്‍ നേതൃത്വം നല്കുന്ന സംഗീത ബാന്‍ഡിന്റെ പരിപാടിയില്‍ ഭിന്നശേഷിക്കുട്ടികളെക്കൂടി ഉള്‍പ്പെടുത്താന്‍ കാണിച്ച സ്വീകാര്യത തികച്ചും അഭിനന്ദനാര്‍ഹമാണെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു. സംഗീത പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: വയനാട് വിഷയത്തിൽ പാർലമെൻറിൽ പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസംഗം കേൾക്കാൻ സി പി എമ്മിന് ആളില്ലാത്തത് കൊണ്ടാവും സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. പ്രിയങ്കാ ഗാന്ധിയോട് ജനങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹം ജനാധിപത്യത്തോടുള്ള കൂറ് കൂടിയാണ്. അല്ലാതെ അടിമ ബോധമല്ല.ആർക്ക് ആരോടാണ് അടിമ ബോധമെന്ന് സ്വയം ചിന്തിച്ചാൽ മതി. ......
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മന്ത്രി എ കെ ശശീന്ദ്രന്, തോമസ് കെ തോമസ് എംഎല്‍എ എന്നിവരെ അയോഗ്യരാക്കുന്നതിനുള്ള നടപടികള്‍ എന്‍സിപി ആരംഭിച്ചു. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരുവര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസയച്ചു. ......